Today: 09 Jun 2026 GMT   Tell Your Friend
Advertisements
യുകെയില്‍ സെമിറ്റിക് വിരുദ്ധ അക്രമങ്ങള്‍ വര്‍ധിക്കുന്നു
മാഞ്ചസ്ററര്‍: വടക്കന്‍ ഇംഗ്ളണ്ടിലെ മാഞ്ചസ്റററിന്‍റെ പ്രാന്ത പ്രദേശമായ ക്രംപ്സാളിലെ ഒരു സിനഗോഗിലേയ്ക്ക് അജ്ഞാത ഭീകരന്‍ കാറോടിച്ചു കയറ്റി. മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍ . രണ്ടു പേര്‍ കൊല്ലപ്പെട്ടു. പ്രതിയെ ഗ്രേറ്റര്‍ പൊലീസ് വെടി വച്ചു കൊന്നു. അടുത്തകാലത്തായി യുകെയിലെ സെമിറ്റിക് വിരുദ്ധ സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്.

ക്രംപ്സാളിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിലേയ്ക്കാണ് യേം കൂപ്പര്‍ ദിനത്തില്‍ രാവിലെ 9.30 ഓടെ സിനഗോഗ് കവാടത്തിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് ഇടയിലേയ്ക്ക് അക്രമി കാര്‍ ഓടിച്ചു കയറ്റിയത്. അക്രമി കാര്‍ ഓടിച്ചു കയറ്റുന്നതായും ഒരാള്‍ക്ക് കുത്തേറ്റതായും ദൃക് സാക്ഷികള്‍ പറഞ്ഞതായി ഗ്രേറ്റര്‍ മാഞ്ചസ്ററര്‍ പൊലീസ് പറഞ്ഞു.

ആക്രമണത്തിന്‍റെ ഉദ്ദേശ്യത്തെ കുറിച്ചോ ഇതിനു പിന്നില്‍ ആരാണെന്നോ യാതൊരു വെളിപ്പെടുത്തലും ഒരു ഭീകര സംഘടനയും നടത്തിയിട്ടില്ല. എന്നാല്‍ അത് നടന്നത് ജൂത കലണ്ടറിലെ ഏറ്റവും ഗൗരവമേറിയ ദിവസമായ യോം കീപ്പൂര്‍ ദിനത്തിലാണ്.ജൂതന്മാരുടെ പാപ പരിഹാര ദിനമാണ് യോം കീപ്പൂര്‍. ലോകമെമ്പാടുമുള്ള സിനഗോഗുകള്‍ അന്ന് വിശ്വാസികളെ കൊണ്ടു നിറയും. ജൂതന്മാരുടെ കലണ്ടറില്‍ വര്‍ഷത്തിലെ ഏറ്റവും പുണ്യ ദിനമായി ഇത് പരിഗണിക്കപ്പെടുന്നു. ജൂതര്‍ ഏറ്റവും കൂടുതല്‍ പ്രാര്‍ഥനയിലും അനുതാപത്തിലും സിനഗോഗുകളില്‍ ചെലവഴിക്കുന്ന ദിനം ആണ് ഇത്.

ബ്രിട്ടീഷ് ജൂതന്മാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സെക്യൂരിറ്റി ട്രസ്ററിന്‍റെ കണക്ക് അനുസരിച്ച് 2023 ഒക്റ്റോബര്‍ ഏഴിന് ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തിനു ശേഷം ഇസ്രയേല്‍ നടത്തിയ ഗാസ സൈനിക നീക്കങ്ങളെ തുടര്‍ന്ന് ബ്രിട്ടനില്‍ ജൂത വിരുദ്ധത കുതിച്ചുയരുകയാണ്. ഈ വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ മാത്രം 1500ലധികം സംഭവങ്ങളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
- dated 05 Oct 2025


Comments:
Keywords: U.K. - Otta Nottathil - uk_antisemitic_attack_synagogue U.K. - Otta Nottathil - uk_antisemitic_attack_synagogue,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
യുകെയില്‍ പിആര്‍ (PR) നിയമങ്ങള്‍ പൂര്‍ണ്ണമായി മാറുന്നു കെയറര്‍മാര്‍ക്ക് ഇനി 15 വര്‍ഷം കാത്തിരിക്കണം ; നിയമം 2027 ല്‍ Recent or Hot News

നഴ്സുമാര്‍ക്കും അധ്യാപകര്‍ക്കും 5 വര്‍ഷം; വന്‍ വരുമാനമുള്ളവര്‍ക്ക് 3~ാം വര്‍ഷം സ്ഥിരതാമസം; ആശ്രിത വിസക്കാര്‍ക്ക് തിരിച്ചടി തുടര്‍ന്നു വായിക്കുക
യുകെയില്‍ ജനനനിരക്കുയര്‍ത്തി പ്രവാസി മാതാപിതാക്കള്‍; തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാമതായി ഇന്ത്യന്‍ വംശജര്‍ Recent or Hot News


പുതിയ കണക്കുകളുമായി ഓഫീസ് ഫോര്‍ നാഷണല്‍ സ്ററാറ്റിസ്ററിക-്സ് തുടര്‍ന്നു വായിക്കുക
യുഡിഎഫ് യൂറോപ്പ് സംഘടിപ്പിച്ച "മീറ്റ് ദ കാന്‍ഡിഡേറ്റ്' ശ്രദ്ധേയമായി ; സംഗമത്തില്‍ വിവിധ യുഡിഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുത്തു
തുടര്‍ന്നു വായിക്കുക
നിയമസഭ പ്രചാരണത്തില്‍ സജീവമായി ഐഒസി യുകെ കേരള ചാപ്റ്റര്‍
തുടര്‍ന്നു വായിക്കുക